Posts

സെവാഗ് സെഞ്ചറി അടിക്കാതിരിക്കാൻ ചതി നടത്തിയവരാണ് ശ്രീലങ്ക, ക്രിക്കറ്റിന്റെ മാന്യതയെ കുറിച് സംസാരിക്കാൻ യോഗ്യരോ..?

Image
       ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന ശ്രീലങ്ക - ബംഗ്ലാദേശ് മത്സരം വലിയ വിവാദങ്ങൾക്കായിരുന്നു തിരികൊളുത്തിയത്. ലങ്കൻ സൂപ്പർ താരം ഏയ്ഞ്ചലോ മാത്യൂസിനെ ടൈംഡ് ഔട്ടിലൂടെ പുറത്താക്കിയ ബംഗ്ലാദേശ് നായകൻ ഷാകിബ് അൽ ഹസന്റെ പ്രവൃത്തിക്ക് പിന്നാലെയാണ് ഈ മത്സരം ചരിത്രത്തിലും ഇടം നേടിയത്. ഹെൽമെറ്റിലെ കേടുപാടുകൾ കാരണം മാത്യൂസിന് കൃത്യസമയത്ത് ക്രീസിലെത്തി ഗാർഡ് സ്വീകരിക്കാൻ സാധിച്ചിരുന്നില്ല. ഹെൽമെറ്റിന്റെ പ്രശ്നം കാരണം പുതിയ ഹെൽമെറ്റിനായി മാത്യൂസ് ആംഗ്യം കാണിക്കുകയായിരുന്നു. ഫീൽഡ് അമ്പയറോടോ എതിർ ടീം ക്യാപ്റ്റനോടോ മാത്യൂസ് ഇക്കാര്യം സംസാരിച്ചിരുന്നില്ല എന്നതും ഇതിൽ ശ്രദ്ധേയമാണ്.കൃത്യസമയത്ത് ആദ്യ പന്ത് നേരിടാൻ സാധിക്കാതെ വന്നതോടെ ബംഗ്ലാ നായകൻ ടൈംഡ് ഔട്ടിനായി അപ്പീൽ ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ അമ്പയർ മാത്യൂസിനെ പുറത്താക്കുകയായിരുന്നു.         ഈ ഔട്ടിന് പിന്നാലെ ഷാകിബ് അൽ ഹസന് ചില ആരാധകരുടെ മനസിൽ പ്രതിനായകരൂപമായിരുന്നു. ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്ത പ്രവൃത്തിയാണ് ഷാകിബ് കാണിച്ചതെന്നായിരുന്നു ശ്രീലങ്കൻ ആരാധകരും വിഷയത്തിൽ മാത്യൂസിനെ പിന്തുണയ്ക്കുന്നവരും പറഞ...

World Cup 2023: ഫൈനലൊന്നും വേണ്ട, കപ്പ് ഇന്ത്യ ഉറപ്പിച്ചു! കാരണം ഹോഗ് പറയുന്നു

Image
മുംബൈ : ഏകദിന ലോകകപ്പില്‍ സ്വപ്‌ന തുല്യമായ കുതിപ്പാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കാഴ്ചവെക്കുന്നത്. ആതിഥേയരായ ഇന്ത്യ കളിച്ച എട്ട് മത്സരത്തിലും വമ്പന്‍ ജയമാണ് നേടിയെടുത്തിരിക്കുന്നത്. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് തുടങ്ങിയ ഇന്ത്യ പാകിസ്താന്‍, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ പ്രധാന എതിരാളികളെയെല്ലാം തരിപ്പണമാക്കി കഴിഞ്ഞു. ഒന്നാം സ്ഥാനക്കാരായി ഇന്ത്യ സെമി കളിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. സെമിയിലെ ഇന്ത്യയുടെ എതിരാളികളെയാണ് ഇനി അറിയേണ്ടത്. ന്യൂസീലന്‍ഡിനാണ് കൂടുതല്‍ സാധ്യതയെങ്കിലും പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവരിലൊരാള്‍ എതിരാളികളായി എത്താനും സാധ്യതയുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്കയേയും തോല്‍പ്പിച്ചതോടെ ഇനി ഫൈനലൊന്നും ആവശ്യമില്ലെന്നും ഇന്ത്യ കിരീടം ഉറപ്പിച്ചെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ദക്ഷിണാഫ്രിക്കയേയും തോല്‍പ്പിച്ചതോടെ ഇന്ത്യക്ക് എതിരാളികളില്ലെന്ന് വ്യക്തമായിരിക്കുകയാണ് അദ്ദേഹം. അതുകൊണ്ടുതന്നെ ഇത്തവണ ഇന്ത്യക്ക് കപ്പുറപ്പിക്കാമെന്നാണ് ഹോഗ് പറയുന്നത്. ഇത്തവണ ഇന്ത്യ എല്ലാ മത്സരത്തിലും വലിയ ജയമാണ് നേടിയെടുത്തത്. തട്ടകത്തിന്റെ ആധ...
Image
മെസ്സി ഇന്റര്‍മിലാനിലേക്ക്? കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ലയണല്‍ മെസി ബാഴ്‌സലോണ വിടുന്നുവെന്ന വാര്‍ത്ത ഉയർന്നുവരാറുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി, പി.എസ്.ജി തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വമ്പന്‍ ക്ലബുകളില്‍ പലതും മെസിക്ക് പിന്നിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ മെസി ഇറ്റാലിയന്‍ ലീഗില്‍ കളിച്ചേക്കുമെന്നും ഇന്റര്‍മിലാനിലേക്കാണ് പോകുന്നതെന്നുമുള്ള വാർത്തകൾ വീണ്ടും സജീവമാകുന്നത്. ഫിഫ ഏജന്റ് അലെസോ സുന്ദാസാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് പിന്നാലെ മെസിയും ഇറ്റാലിയന്‍ സീരി എയിലേക്കെത്തുമെന്ന് പറഞ്ഞത്. റൊണാള്‍ഡോ യുവന്റസിലെത്തിയ സ്ഥിതിക്ക് ഇനി എന്തും സംഭവിക്കാമെന്നാണ് ഫിഫ ഏജന്റ് സുന്ദാസ് പറയുന്നത്. യുവന്റസ് റൊണാള്‍ഡോയെ സ്വന്തമാക്കിയ സ്ഥിതിക്ക് ഇന്റര്‍മിലാന്‍ മെസിക്കായി ശ്രമിക്കും. അവര്‍ക്ക് പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാനില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ബാഴ്‌സലോണയാണെന്നായിരുന്നു സുന്ദാസിന്റെ പ്രതികരണം.
Image
‘അവരെ വെടിവച്ച്‌ കൊന്നേക്ക്’; വിവാദമായി മുഖ്യമന്ത്രിയുടെ ഫോണ്‍സംഭാഷണ ദൃശ്യങ്ങള്‍ ‘അവരെ വെടിവച്ച്‌ കൊന്നേക്ക്’എന്ന കർണ്ണാടക മുഖ്യമന്ത്രി കുമാര സ്വാമിയുടെ പരാമർശം വിവാദമായി. മാണ്ഡ്യയിലെ ജനതാദള്‍ പ്രാദേശിക നേതാവ് എസ് നേതാവ് ഹൊന്നലഗരെ പ്രകാശിനെ കൊലപ്പെടുത്തിയവരെയാണ് വെടിവച്ച്‌ കൊല്ലാൻ കർണാടക മുഖ്യമന്ത്രി കുമാര സ്വാമി ഫോണിലൂടെ നിർദ്ദേശം നൽകിയത്. കൊലപാതകം നടത്താന്‍ കുമാരസ്വാമി നിര്‍ദേശിക്കുന്നതെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ സഹിതമാണ് സ്വകാര്യചാനൽ വാർത്ത പുറത്തുവിട്ടത്. പാര്‍ട്ടിയുടെ പ്രാദേശിക നേതാവിനെ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയവരെ ദയാദാക്ഷിണ്യം കൂടാതെ വെടിവച്ചുകൊല്ലാൻ പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവം വിവാദമായതോടെ വിശദീകരണവുമായി കുമാരസ്വാമി തന്നെ രംഗത്തെത്തി. വൈകാരികമായി നടത്തിയ പ്രതികരണം മാത്രമായിരുന്നെന്നും ആരെയും കൊല്ലാൻ ഉത്തരവിട്ടിട്ടില്ലെന്നും കുമാരസ്വാമി വിശദീകരിച്ചു.‘അവരെ വെടിവച്ച്‌ കൊന്നേക്ക്’എന്ന കർണ്ണാടക മുഖ്യമന്ത്രി കുമാര സ്വാമിയുടെ പരാമർശം വിവാദമായി. മാണ്ഡ്യയിലെ ജനതാദള്‍ പ്രാദേശിക നേതാവ് എസ് നേതാവ് ഹൊന്നലഗരെ പ്രകാശിനെ കൊലപ്പെടുത്തിയവരെയാണ് വെടിവച്ച്‌ ...
Image
മുസ്ലിം ലീഗ്- പിഡിപി തെരുവ് യുദ്ധം: പ്രവര്‍ത്തകര്‍ക്ക് മദനിയുടെ സന്ദേശം തിരുവനന്തപുരം: കഴക്കൂട്ടത്ത് മുസ്ലിം ലീഗ്- പിഡിപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പ്രവര്‍ത്തകര്‍ക്ക് ശബ്ദസന്ദേശവുമായി പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി. അവധി ദിവസത്തില്‍ ജാഥയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ചില അസ്വസ്ഥതകള്‍ ഉണ്ടായതില്‍ ഖേദിക്കുന്നു. സംഭവത്തെ അപലപിക്കുന്നതായും മദനി പറഞ്ഞു. ഫാസിസ്റ്റ് ഭീഷണിയുടെ സമയത്ത്, കഴിയുന്ന തരത്തില്‍ എതിര്‍ത്തു നില്‍ക്കുന്ന പ്രസ്ഥാനമാണ് പിഡിപി. അതുകൊണ്ടു തന്നെ ഫാസിസ്റ്റുകള്‍ക്ക് വളംവെച്ച് കൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ പിഡിപിയുടെ ഭാഗത്തുനിന്നുണ്ടാകില്ല എന്ന് നാം ഉറപ്പുവരുത്തേണ്ടതുണ്ട്.  വാട്സ് ആപ്പില്‍ പ്രചരിക്കുന്ന പോസ്റ്ററുകളും മറ്റ് പ്രചരണങ്ങളും പിഡിപിയുമായി ബന്ധമുള്ളതല്ല. ബീമാ പള്ളിയില്‍ സംഘര്‍ഷം നടക്കുന്നു എന്നതടക്കമുള്ള പ്രചാരണങ്ങളും നടത്തുന്നു. ഇതും വ്യാജ വാര്‍ത്തയാണ്. പ്രതിഷേധ പ്രകടനങ്ങള്‍ സമാധാന പരമായി നടത്തണം. തിരുവനന്തപുരം ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്, ജില്ലയില്‍ യാതൊരു പ്രതിഷേധ പ്രകടനവും നടത്തരുതെന്ന് അഭ്യര്‍ഥിക്കുകയാണ്. പാര്‍ട്ടിയെ...
Image
100 രൂപ നാണയം പുറത്തിറക്കി ദില്ലി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ സ്മരണാര്‍ഥം കേന്ദ്ര സര്‍ക്കാര്‍ 100 രൂപ നാണയം പുറത്തിറക്കി. വാജ്പേയി തങ്ങളോടൊപ്പം ഇല്ലെന്ന് വിശ്വസിക്കാന്‍ മനസ് ഇനിയും തയ്യാറായിട്ടില്ലെന്ന് നാണയം പ്രകാശനം ചെയ്ത ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്‍ കെ അദ്വാനി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ എന്നിവരും അരുണ്‍ ജെയ്റ്റ്‍ലി അടക്കമുളള കേന്ദ്ര മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. 35 ഗ്രാം ഭാഗമുളള നാണയത്തില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും വാജ്പേയിയുടെ പേര് ആലേഖനം ചെയ്തിട്ടുണ്ട്. വാജ്പേയി ജനിച്ച വര്‍ഷമായ 1924 ഉം അന്തരിച്ച വര്‍ഷമായ 2018 ഉം രേഖപ്പെടുത്തിയിട്ടുണ്ട്. 2018 ഓഗസ്റ്റ് 16 നാണ് അദ്ദേഹം അന്തരിച്ചത്.
Image
വനിതാമതിലില്‍ പങ്കെടുക്കുന്ന സ്ത്രീകളെ നാട്ടില്‍ വച്ചുപൊറുപ്പിക്കില്ല, അങ്ങനെയുള്ളവര്‍ പിണറായി വിജയന്റെ നാട്ടില്‍ പോയി കഴിഞ്ഞാല്‍ മതി; ഭീഷണിയുമായി ആര്‍എസ്എസ് തൃശൂര്‍: വനിതാമതിലില്‍ പങ്കെടുക്കാന്‍ പോകുന്ന സ്ത്രീകളെ തിരികെ നാട്ടില്‍ കാല് കുത്തിക്കില്ലെന്ന് ആര്‍എസ്‌എസ് നേതാവ്. കൊടുങ്ങല്ലൂര്‍ സ്വദേശിയും ആര്‍എസ്‌എസ് നേതാവുമായ അജേഷ് കക്കറയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്. താന്‍ ഒരു ഈഴവനാണെന്നും അതിലുപരി ഒരു ഹിന്ദുവാണെന്നും അജേഷ് പറയുന്നു. തന്റെ പ്രദേശത്തെ എസ്‌എന്‍ഡിപി ശാഖയിലുള്ള സ്ത്രീകളെയാണ് അജേഷ് വെല്ലുവിളിക്കുന്നത്. ജനുവരി ഒന്നിലെ വനിതാ മതിലില്‍ ഈ പ്രദേശത്തെ കുടുംബത്തില്‍ പിറന്ന ഒരാള്‍ പോലും പങ്കെടുക്കില്ല. ഫെമിനിസ്റ്റുകള്‍ ചിലപ്പോള്‍ പങ്കെടുക്കുമായിരിക്കും. പക്ഷെ, അതുകഴിഞ്ഞ് ഈ പ്രദേശത്തേക്ക് വരണ്ടെന്നാണ് ഇയാള്‍ പറയുന്നത്. തന്റെ പ്രദേശമായ കോതപറമ്ബ്, ആല, ആമണ്ടൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഒരു സ്ത്രീപോലും വനിതാമതിലില്‍ പങ്കെടുക്കില്ല എന്നും അഥവാ പങ്കെടുത്തിട്ട് തിരിച്ചുവന്നാല്‍ ഇവിടെ കാല് കുത്താന്‍ സമ്മതിക്കില്ല എന്നും അജേഷ് വീഡോയിലൂടെ ...