സെവാഗ് സെഞ്ചറി അടിക്കാതിരിക്കാൻ ചതി നടത്തിയവരാണ് ശ്രീലങ്ക, ക്രിക്കറ്റിന്റെ മാന്യതയെ കുറിച് സംസാരിക്കാൻ യോഗ്യരോ..?
ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന ശ്രീലങ്ക - ബംഗ്ലാദേശ് മത്സരം വലിയ വിവാദങ്ങൾക്കായിരുന്നു തിരികൊളുത്തിയത്. ലങ്കൻ സൂപ്പർ താരം ഏയ്ഞ്ചലോ മാത്യൂസിനെ ടൈംഡ് ഔട്ടിലൂടെ പുറത്താക്കിയ ബംഗ്ലാദേശ് നായകൻ ഷാകിബ് അൽ ഹസന്റെ പ്രവൃത്തിക്ക് പിന്നാലെയാണ് ഈ മത്സരം ചരിത്രത്തിലും ഇടം നേടിയത്. ഹെൽമെറ്റിലെ കേടുപാടുകൾ കാരണം മാത്യൂസിന് കൃത്യസമയത്ത് ക്രീസിലെത്തി ഗാർഡ് സ്വീകരിക്കാൻ സാധിച്ചിരുന്നില്ല. ഹെൽമെറ്റിന്റെ പ്രശ്നം കാരണം പുതിയ ഹെൽമെറ്റിനായി മാത്യൂസ് ആംഗ്യം കാണിക്കുകയായിരുന്നു. ഫീൽഡ് അമ്പയറോടോ എതിർ ടീം ക്യാപ്റ്റനോടോ മാത്യൂസ് ഇക്കാര്യം സംസാരിച്ചിരുന്നില്ല എന്നതും ഇതിൽ ശ്രദ്ധേയമാണ്.കൃത്യസമയത്ത് ആദ്യ പന്ത് നേരിടാൻ സാധിക്കാതെ വന്നതോടെ ബംഗ്ലാ നായകൻ ടൈംഡ് ഔട്ടിനായി അപ്പീൽ ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ അമ്പയർ മാത്യൂസിനെ പുറത്താക്കുകയായിരുന്നു. ഈ ഔട്ടിന് പിന്നാലെ ഷാകിബ് അൽ ഹസന് ചില ആരാധകരുടെ മനസിൽ പ്രതിനായകരൂപമായിരുന്നു. ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്ത പ്രവൃത്തിയാണ് ഷാകിബ് കാണിച്ചതെന്നായിരുന്നു ശ്രീലങ്കൻ ആരാധകരും വിഷയത്തിൽ മാത്യൂസിനെ പിന്തുണയ്ക്കുന്നവരും പറഞ...