Posts

Showing posts from December, 2018
Image
മെസ്സി ഇന്റര്‍മിലാനിലേക്ക്? കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ലയണല്‍ മെസി ബാഴ്‌സലോണ വിടുന്നുവെന്ന വാര്‍ത്ത ഉയർന്നുവരാറുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി, പി.എസ്.ജി തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വമ്പന്‍ ക്ലബുകളില്‍ പലതും മെസിക്ക് പിന്നിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ മെസി ഇറ്റാലിയന്‍ ലീഗില്‍ കളിച്ചേക്കുമെന്നും ഇന്റര്‍മിലാനിലേക്കാണ് പോകുന്നതെന്നുമുള്ള വാർത്തകൾ വീണ്ടും സജീവമാകുന്നത്. ഫിഫ ഏജന്റ് അലെസോ സുന്ദാസാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് പിന്നാലെ മെസിയും ഇറ്റാലിയന്‍ സീരി എയിലേക്കെത്തുമെന്ന് പറഞ്ഞത്. റൊണാള്‍ഡോ യുവന്റസിലെത്തിയ സ്ഥിതിക്ക് ഇനി എന്തും സംഭവിക്കാമെന്നാണ് ഫിഫ ഏജന്റ് സുന്ദാസ് പറയുന്നത്. യുവന്റസ് റൊണാള്‍ഡോയെ സ്വന്തമാക്കിയ സ്ഥിതിക്ക് ഇന്റര്‍മിലാന്‍ മെസിക്കായി ശ്രമിക്കും. അവര്‍ക്ക് പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാനില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ബാഴ്‌സലോണയാണെന്നായിരുന്നു സുന്ദാസിന്റെ പ്രതികരണം.
Image
‘അവരെ വെടിവച്ച്‌ കൊന്നേക്ക്’; വിവാദമായി മുഖ്യമന്ത്രിയുടെ ഫോണ്‍സംഭാഷണ ദൃശ്യങ്ങള്‍ ‘അവരെ വെടിവച്ച്‌ കൊന്നേക്ക്’എന്ന കർണ്ണാടക മുഖ്യമന്ത്രി കുമാര സ്വാമിയുടെ പരാമർശം വിവാദമായി. മാണ്ഡ്യയിലെ ജനതാദള്‍ പ്രാദേശിക നേതാവ് എസ് നേതാവ് ഹൊന്നലഗരെ പ്രകാശിനെ കൊലപ്പെടുത്തിയവരെയാണ് വെടിവച്ച്‌ കൊല്ലാൻ കർണാടക മുഖ്യമന്ത്രി കുമാര സ്വാമി ഫോണിലൂടെ നിർദ്ദേശം നൽകിയത്. കൊലപാതകം നടത്താന്‍ കുമാരസ്വാമി നിര്‍ദേശിക്കുന്നതെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ സഹിതമാണ് സ്വകാര്യചാനൽ വാർത്ത പുറത്തുവിട്ടത്. പാര്‍ട്ടിയുടെ പ്രാദേശിക നേതാവിനെ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയവരെ ദയാദാക്ഷിണ്യം കൂടാതെ വെടിവച്ചുകൊല്ലാൻ പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവം വിവാദമായതോടെ വിശദീകരണവുമായി കുമാരസ്വാമി തന്നെ രംഗത്തെത്തി. വൈകാരികമായി നടത്തിയ പ്രതികരണം മാത്രമായിരുന്നെന്നും ആരെയും കൊല്ലാൻ ഉത്തരവിട്ടിട്ടില്ലെന്നും കുമാരസ്വാമി വിശദീകരിച്ചു.‘അവരെ വെടിവച്ച്‌ കൊന്നേക്ക്’എന്ന കർണ്ണാടക മുഖ്യമന്ത്രി കുമാര സ്വാമിയുടെ പരാമർശം വിവാദമായി. മാണ്ഡ്യയിലെ ജനതാദള്‍ പ്രാദേശിക നേതാവ് എസ് നേതാവ് ഹൊന്നലഗരെ പ്രകാശിനെ കൊലപ്പെടുത്തിയവരെയാണ് വെടിവച്ച്‌ ...
Image
മുസ്ലിം ലീഗ്- പിഡിപി തെരുവ് യുദ്ധം: പ്രവര്‍ത്തകര്‍ക്ക് മദനിയുടെ സന്ദേശം തിരുവനന്തപുരം: കഴക്കൂട്ടത്ത് മുസ്ലിം ലീഗ്- പിഡിപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പ്രവര്‍ത്തകര്‍ക്ക് ശബ്ദസന്ദേശവുമായി പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി. അവധി ദിവസത്തില്‍ ജാഥയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ചില അസ്വസ്ഥതകള്‍ ഉണ്ടായതില്‍ ഖേദിക്കുന്നു. സംഭവത്തെ അപലപിക്കുന്നതായും മദനി പറഞ്ഞു. ഫാസിസ്റ്റ് ഭീഷണിയുടെ സമയത്ത്, കഴിയുന്ന തരത്തില്‍ എതിര്‍ത്തു നില്‍ക്കുന്ന പ്രസ്ഥാനമാണ് പിഡിപി. അതുകൊണ്ടു തന്നെ ഫാസിസ്റ്റുകള്‍ക്ക് വളംവെച്ച് കൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ പിഡിപിയുടെ ഭാഗത്തുനിന്നുണ്ടാകില്ല എന്ന് നാം ഉറപ്പുവരുത്തേണ്ടതുണ്ട്.  വാട്സ് ആപ്പില്‍ പ്രചരിക്കുന്ന പോസ്റ്ററുകളും മറ്റ് പ്രചരണങ്ങളും പിഡിപിയുമായി ബന്ധമുള്ളതല്ല. ബീമാ പള്ളിയില്‍ സംഘര്‍ഷം നടക്കുന്നു എന്നതടക്കമുള്ള പ്രചാരണങ്ങളും നടത്തുന്നു. ഇതും വ്യാജ വാര്‍ത്തയാണ്. പ്രതിഷേധ പ്രകടനങ്ങള്‍ സമാധാന പരമായി നടത്തണം. തിരുവനന്തപുരം ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്, ജില്ലയില്‍ യാതൊരു പ്രതിഷേധ പ്രകടനവും നടത്തരുതെന്ന് അഭ്യര്‍ഥിക്കുകയാണ്. പാര്‍ട്ടിയെ...
Image
100 രൂപ നാണയം പുറത്തിറക്കി ദില്ലി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ സ്മരണാര്‍ഥം കേന്ദ്ര സര്‍ക്കാര്‍ 100 രൂപ നാണയം പുറത്തിറക്കി. വാജ്പേയി തങ്ങളോടൊപ്പം ഇല്ലെന്ന് വിശ്വസിക്കാന്‍ മനസ് ഇനിയും തയ്യാറായിട്ടില്ലെന്ന് നാണയം പ്രകാശനം ചെയ്ത ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്‍ കെ അദ്വാനി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ എന്നിവരും അരുണ്‍ ജെയ്റ്റ്‍ലി അടക്കമുളള കേന്ദ്ര മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. 35 ഗ്രാം ഭാഗമുളള നാണയത്തില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും വാജ്പേയിയുടെ പേര് ആലേഖനം ചെയ്തിട്ടുണ്ട്. വാജ്പേയി ജനിച്ച വര്‍ഷമായ 1924 ഉം അന്തരിച്ച വര്‍ഷമായ 2018 ഉം രേഖപ്പെടുത്തിയിട്ടുണ്ട്. 2018 ഓഗസ്റ്റ് 16 നാണ് അദ്ദേഹം അന്തരിച്ചത്.
Image
വനിതാമതിലില്‍ പങ്കെടുക്കുന്ന സ്ത്രീകളെ നാട്ടില്‍ വച്ചുപൊറുപ്പിക്കില്ല, അങ്ങനെയുള്ളവര്‍ പിണറായി വിജയന്റെ നാട്ടില്‍ പോയി കഴിഞ്ഞാല്‍ മതി; ഭീഷണിയുമായി ആര്‍എസ്എസ് തൃശൂര്‍: വനിതാമതിലില്‍ പങ്കെടുക്കാന്‍ പോകുന്ന സ്ത്രീകളെ തിരികെ നാട്ടില്‍ കാല് കുത്തിക്കില്ലെന്ന് ആര്‍എസ്‌എസ് നേതാവ്. കൊടുങ്ങല്ലൂര്‍ സ്വദേശിയും ആര്‍എസ്‌എസ് നേതാവുമായ അജേഷ് കക്കറയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്. താന്‍ ഒരു ഈഴവനാണെന്നും അതിലുപരി ഒരു ഹിന്ദുവാണെന്നും അജേഷ് പറയുന്നു. തന്റെ പ്രദേശത്തെ എസ്‌എന്‍ഡിപി ശാഖയിലുള്ള സ്ത്രീകളെയാണ് അജേഷ് വെല്ലുവിളിക്കുന്നത്. ജനുവരി ഒന്നിലെ വനിതാ മതിലില്‍ ഈ പ്രദേശത്തെ കുടുംബത്തില്‍ പിറന്ന ഒരാള്‍ പോലും പങ്കെടുക്കില്ല. ഫെമിനിസ്റ്റുകള്‍ ചിലപ്പോള്‍ പങ്കെടുക്കുമായിരിക്കും. പക്ഷെ, അതുകഴിഞ്ഞ് ഈ പ്രദേശത്തേക്ക് വരണ്ടെന്നാണ് ഇയാള്‍ പറയുന്നത്. തന്റെ പ്രദേശമായ കോതപറമ്ബ്, ആല, ആമണ്ടൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഒരു സ്ത്രീപോലും വനിതാമതിലില്‍ പങ്കെടുക്കില്ല എന്നും അഥവാ പങ്കെടുത്തിട്ട് തിരിച്ചുവന്നാല്‍ ഇവിടെ കാല് കുത്താന്‍ സമ്മതിക്കില്ല എന്നും അജേഷ് വീഡോയിലൂടെ ...
Image
ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിക്കാൻ പുതിയ താരമെത്തി   തോൽ‌വിയിൽ പതറുന്ന കേരളബ്ലാസ്റ്റേഴ്‌സ് പുതിയ താരത്തെ ടീമിലെത്തിച്ചു. മണിപ്പൂരുകാരനും 2017 അണ്ടര്‍ 17 താരവുമായ നൊങ്ഡംമ്പ നൊയറിമിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തം തട്ടകത്തിലെത്തിച്ചത്. തുടര്‍തോല്‍വികളെ തുടര്‍ന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസിനെ പുറത്താക്കിയതിന് പിന്നാലെയാണ് നൊങ്ഡംമ്പയെ ടീമിലെത്തിച്ചത്. ജനുവരി ട്രാന്‍സ്ഫറില്‍ ഏതാനും താരങ്ങള്‍ എത്തുമെന്നും ചിലര്‍ ക്യാമ്പ് വിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ഐലീഗ് ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബിന്റെ താരമാണ് പതിനെട്ടുകാരനായ നൊങ്ഡംമ്പ.വായ്പ അടിസ്ഥാനത്തിലാണ് താരം ടീമിലെത്തുന്നത്. രണ്ട് വര്‍ഷത്തെ കരാറിലാണ് നൊങ്ഡംമ്പയുടെ വരവ്.
Image
കടലുയരും രണ്ടര അടിയിലേറെ; തീരങ്ങള്‍ മുങ്ങും, തെക്കന്‍ കേരളം കടുത്ത ഭീഷണിയിൽ!! ന്യൂഡല്‍ഹി: ആഗോളതാപനത്തിന്റെ കാഠിന്യത്തില്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ കേരളം ഉള്‍പ്പെടെ ഇന്ത്യന്‍ തീരങ്ങളില്‍ സമുദ്രനിരപ്പ് 2.8 അടി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. പല പ്രദേശങ്ങളും ഇതോടെ വെള്ളത്തിനടിയിലാകും. തെക്കന്‍ കേരളത്തിന്റെ തീരപ്രദേശങ്ങള്‍ വന്‍ഭീഷണിയാണു നേരിടുന്നതെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മുംബൈ ഉള്‍പ്പെടെ പടിഞ്ഞാന്‍ തീരമേഖല, ഗുജറാത്തിലെ കച്ച്, ഖംബത്ത്, കൊങ്കണ്‍ പ്രദേശങ്ങള്‍ തുടങ്ങിയവയും ഭീഷണിയുടെ നിഴലിലാണ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസി(ഇന്‍കോയിസ്)ന്റെ പഠനം ഉദ്ധരിച്ച് പരിസ്ഥിതി മന്ത്രി മഹേഷ് ശര്‍മ ലോക്‌സഭയില്‍ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. ഗംഗ, കൃഷ്ണ, ഗോദാവരി, കാവേരി, മഹാനദി എന്നീ നദികളുടെ തീരപ്രദേശങ്ങള്‍ക്കു കടുത്ത ഭീഷണിയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ച്ചയായ കടുത്ത കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രളയം ഉള്‍പ്പെടെയുള്ള ദുരന്തങ്ങ...