Posts

Showing posts from February, 2018

സ്വർഗ നരഗ ജംഗ്ഷഷനിലെ കള്ളനും സത്യവാനും

സ്വർഗ നരഗ ജംഗ്ഷഷനിലെ കള്ളനും സത്യവാനും സ്വർഗ്ഗത്തിലേക്കുള്ള വഴി അന്വേഷിച്ചു  അലഞ്ഞു നടന്ന ഒരാൾ വഴിക്കു വെച്ച് ഒരു ദിവ്യ പുരുഷനെ കണ്ടുമുട്ടി. തന്റെ അതുവരെയുള്ള കഥകളെല്ലാം വിവരിച്ച്, തനിക്ക് സ്വർഗ്ഗത്തിലേക്കുള്ള വഴി കാട്ടുമോ എന്നു ചോദിച്ചപ്പോൾ, ആ ദിവ്യ പുരുഷൻ പറഞ്ഞു, നിങ്ങൾ ഇപ്പോൾ സഞ്ചരിക്കുന്ന വഴി തന്നെ തുടർന്നു പോകുക. കുറച്ചു ചെല്ലുമ്പോൾ വഴി രണ്ടായി പിരിയും, അതിൽ ഒരു വഴി സ്വർഗ്ഗത്തിലേക്കും മറ്റേത് നരകത്തിലേക്കും പോകും. അതിൽ സ്വർഗ്ഗത്തിലേക്കുള്ള വഴി ഏതെന്നു മനസ്സിലാക്കാൻ ഒറ്റ മാർഗ്ഗമേ ഉള്ളൂ. അവിടെ കള്ളം മാത്രം പറയുന്ന ഒരാളും, സത്യം മാത്രം പറയുന്ന ഒരാളും നില്പുണ്ടാകും. രണ്ടാളെയും കണ്ടാൽ, ഒരു വിധത്തിലും അവരുടെ സ്വഭാവം തിരിച്ചറിയാൻ സാധിക്കില്ല. അതിൽ ഏതെങ്കിലും ഒരാളോടു മാത്രം ഒരേയൊരു ചോദ്യം ചോദിച്ചാൽ അവർ, അവരുടെ സ്വഭാവം അനുസരിച്ചുള്ള ഉത്തരം തീർച്ചയായും പറയും. ശരിയായ ഒരു ചോദ്യം ചോദിച്ചാൽ സ്വർഗ്ഗത്തിലേക്കുള്ള വഴി നിങ്ങൾക്കു തിരിച്ചറിയാൻ സാധിക്കും. ആ ശരിയായ ചോദ്യം ഏതാണ്? നാക്കെടുത്താൽ കള്ളം മാത്രം പറയുകയും, അത് ഭംഗിയായി അഭിനയിച്ച് ഫലിപ്പിക്കുകയും, അതിനു തെളിവുകൾ സൃഷ്ടിക്കുകയും ചെയ...