മെസ്സി ഇന്റര്‍മിലാനിലേക്ക്? കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ലയണല്‍ മെസി ബാഴ്‌സലോണ വിടുന്നുവെന്ന വാര്‍ത്ത ഉയർന്നുവരാറുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി, പി.എസ്.ജി തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വമ്പന്‍ ക്ലബുകളില്‍ പലതും മെസിക്ക് പിന്നിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ മെസി ഇറ്റാലിയന്‍ ലീഗില്‍ കളിച്ചേക്കുമെന്നും ഇന്റര്‍മിലാനിലേക്കാണ് പോകുന്നതെന്നുമുള്ള വാർത്തകൾ വീണ്ടും സജീവമാകുന്നത്. ഫിഫ ഏജന്റ് അലെസോ സുന്ദാസാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് പിന്നാലെ മെസിയും ഇറ്റാലിയന്‍ സീരി എയിലേക്കെത്തുമെന്ന് പറഞ്ഞത്. റൊണാള്‍ഡോ യുവന്റസിലെത്തിയ സ്ഥിതിക്ക് ഇനി എന്തും സംഭവിക്കാമെന്നാണ് ഫിഫ ഏജന്റ് സുന്ദാസ് പറയുന്നത്. യുവന്റസ് റൊണാള്‍ഡോയെ സ്വന്തമാക്കിയ സ്ഥിതിക്ക് ഇന്റര്‍മിലാന്‍ മെസിക്കായി ശ്രമിക്കും. അവര്‍ക്ക് പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാനില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ബാഴ്‌സലോണയാണെന്നായിരുന്നു സുന്ദാസിന്റെ പ്രതികരണം.