സെവാഗ് സെഞ്ചറി അടിക്കാതിരിക്കാൻ ചതി നടത്തിയവരാണ് ശ്രീലങ്ക, ക്രിക്കറ്റിന്റെ മാന്യതയെ കുറിച് സംസാരിക്കാൻ യോഗ്യരോ..?

       ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന ശ്രീലങ്ക - ബംഗ്ലാദേശ് മത്സരം വലിയ വിവാദങ്ങൾക്കായിരുന്നു തിരികൊളുത്തിയത്. ലങ്കൻ സൂപ്പർ താരം ഏയ്ഞ്ചലോ മാത്യൂസിനെ ടൈംഡ് ഔട്ടിലൂടെ പുറത്താക്കിയ ബംഗ്ലാദേശ് നായകൻ ഷാകിബ് അൽ ഹസന്റെ പ്രവൃത്തിക്ക് പിന്നാലെയാണ് ഈ മത്സരം ചരിത്രത്തിലും ഇടം നേടിയത്.



ഹെൽമെറ്റിലെ കേടുപാടുകൾ കാരണം മാത്യൂസിന് കൃത്യസമയത്ത് ക്രീസിലെത്തി ഗാർഡ് സ്വീകരിക്കാൻ സാധിച്ചിരുന്നില്ല. ഹെൽമെറ്റിന്റെ പ്രശ്നം കാരണം പുതിയ ഹെൽമെറ്റിനായി മാത്യൂസ് ആംഗ്യം കാണിക്കുകയായിരുന്നു. ഫീൽഡ് അമ്പയറോടോ എതിർ ടീം ക്യാപ്റ്റനോടോ മാത്യൂസ് ഇക്കാര്യം സംസാരിച്ചിരുന്നില്ല എന്നതും ഇതിൽ ശ്രദ്ധേയമാണ്.കൃത്യസമയത്ത് ആദ്യ പന്ത് നേരിടാൻ സാധിക്കാതെ വന്നതോടെ ബംഗ്ലാ നായകൻ ടൈംഡ് ഔട്ടിനായി അപ്പീൽ ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ അമ്പയർ മാത്യൂസിനെ പുറത്താക്കുകയായിരുന്നു.

        ഈ ഔട്ടിന് പിന്നാലെ ഷാകിബ് അൽ ഹസന് ചില ആരാധകരുടെ മനസിൽ പ്രതിനായകരൂപമായിരുന്നു. ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്ത പ്രവൃത്തിയാണ് ഷാകിബ് കാണിച്ചതെന്നായിരുന്നു ശ്രീലങ്കൻ ആരാധകരും വിഷയത്തിൽ മാത്യൂസിനെ പിന്തുണയ്ക്കുന്നവരും പറഞ്ഞത്. ക്രിക്കറ്റിന്റെ നിയമപുസ്തകത്തിലൂടെ മാത്രമാണ് ഷാകിബ് ഔട്ടിനായി അപ്പീൽ ചെയ്തതെങ്കിലും ബംഗ്ലാ നായകൻ സ്പിരിറ്റ് ഓഫ് ദി ക്രിക്കറ്റ് കളഞ്ഞുകുളിച്ചു എന്നാണ് ആരാധകരുടെ വാദം.




ലങ്കൻ ആരാധകർ സ്പിരിറ്റ് ഓഫ് ദിക്രിക്കറ്റിനെ കുറിച്ച് ഘോരഘോരം വാദിക്കുമ്പോൾ 13 വർഷം മുമ്പുള്ള ഒരു സംഭവം ഓർത്തെടുക്കുകയാണ് ഇന്ത്യൻ ആരാധകർ. സൂപ്പർ താരം വിരേന്ദർ സേവാഗിന് സെഞ്ച്വറി പൂർത്തിയാക്കാതിരിക്കാൻ മനപ്പൂർവം നോ ബോൾ എറിഞ്ഞ് മത്സരം അവസാനിപ്പിച്ച ശ്രീലങ്കയെയാണ് ആരാധകർ പ്രതിക്കൂട്ടിൽ നിർത്തുന്നത്.




2010 ആഗസ്റ്റ് 16ന് ദാംബുള്ളയിൽ വെച്ചാണ് ഈ വിവാദ സംഭവമുണ്ടായത്. ട്രയാംഗുലർ സീരിസിലെ മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 170 റൺസിന് ഓൾ ഔട്ടായിരുന്നു. 62 പന്തിൽ 45 റൺസ് നേടിയ തിലകരനെ ദിൽഷനും 61 പന്തിൽ 41 റൺസടിച്ച സുരാജ് രൺദീവുമാണ് ലങ്കയെ വൻ തകർച്ചയിൽ നിന്നും കരകയറ്റിയത്.

              ഇന്ത്യക്കായി പ്രഗ്യാൻ ഔജ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ പ്രവീൺ കുമാർ, രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. ആശിഷ് നെഹ്റയാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിരേന്ദർ സേവാഗിന്റെ തകർപ്പൻ വെടിക്കെട്ടിൽ അനായാസം ലങ്കക്കൊപ്പമെത്തുകയായിരുന്നു. 34.3 ഓവറിൽ ഇന്ത്യ 170 റൺസ് നേടി, സേവാഗ് ആകട്ടെ 99 റൺസുമായി ട്രൈക്കിലും.

സുരാജ് രൺദീവ് എറിഞ്ഞ തൊട്ടടുത്ത പന്ത് സിക്സർ പറത്തിയ സേവാഗ് തന്റെ സെഞ്ച്വറി നേട്ടവും ഇന്ത്യയുടെ വിജയവും ആഘോഷിച്ചുകൊണ്ട് കാണികളെ അഭിവാദ്യം ചെയ്യുമ്പോഴാണ് അമ്പയർ നോ ബോൾ വിളിക്കുന്നത്.


        മത്സരത്തിൽ ഇന്ത്യ വിജയിച്ചെങ്കിലും രൺദീവിന്റെ ഓവർ സ്റ്റെപ്പിങ് നോ ബോൾ കാരണം സേവിഗീന് സെഞ്ച്വറി നിഷേധിക്കപ്പെടുകയായിരുന്നു. കരിയറിൽ അതുവരെ ഒറ്റ നോ ബോൾ പോലുമെറിയാതിരുന്ന രൺദീവിന്റെ ചതിയിൽ വീരുവിന് അർഹിച്ചതും നേടിയതുമായ സെഞ്ച്വറി നഷ്ടമായി.ശേഷം സുരാജ് രൺദീവ് എന്ന സൂപ്പർ താരത്തിന്റെ കരിയറിന് എന്ത് സംഭവിച്ചു എന്നതിന് കാലം സാക്ഷിയായി, ഒരർത്ഥത്തിൽ കാലത്തിന്റെ കാവ്യനീതിയിൽ രൺദീവ് വീണുപോവുകയായിരുന്നു

Comments

Popular posts from this blog

World Cup 2023: ഫൈനലൊന്നും വേണ്ട, കപ്പ് ഇന്ത്യ ഉറപ്പിച്ചു! കാരണം ഹോഗ് പറയുന്നു

The experience of the okay storm