World Cup 2023: ഫൈനലൊന്നും വേണ്ട, കപ്പ് ഇന്ത്യ ഉറപ്പിച്ചു! കാരണം ഹോഗ് പറയുന്നു
മുംബൈ: ഏകദിന ലോകകപ്പില്‍ സ്വപ്‌ന തുല്യമായ കുതിപ്പാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കാഴ്ചവെക്കുന്നത്. ആതിഥേയരായ ഇന്ത്യ കളിച്ച എട്ട് മത്സരത്തിലും വമ്പന്‍ ജയമാണ് നേടിയെടുത്തിരിക്കുന്നത്. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് തുടങ്ങിയ ഇന്ത്യ പാകിസ്താന്‍, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ പ്രധാന എതിരാളികളെയെല്ലാം തരിപ്പണമാക്കി കഴിഞ്ഞു. ഒന്നാം സ്ഥാനക്കാരായി ഇന്ത്യ സെമി കളിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. സെമിയിലെ ഇന്ത്യയുടെ എതിരാളികളെയാണ് ഇനി അറിയേണ്ടത്.
അതുകൊണ്ടുതന്നെ ഇത്തവണ ഇന്ത്യക്ക് കപ്പുറപ്പിക്കാമെന്നാണ് ഹോഗ് പറയുന്നത്. ഇത്തവണ ഇന്ത്യ എല്ലാ മത്സരത്തിലും വലിയ ജയമാണ് നേടിയെടുത്തത്. തട്ടകത്തിന്റെ ആധിപത്യത്തെ നന്നായി ഉപയോഗിച്ചാണ് ഇന്ത്യ മുന്നേറുന്നത്. ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താനോ സമ്മര്‍ദ്ദം സൃഷ്ടിക്കാനോ ആര്‍ക്കും സാധിക്കുന്നില്ലെന്നതാണ് വസ്തുത. ഇന്ത്യ അനായാസമായാണ് എല്ലാ മത്സരവും ജയിച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യ തന്നെയാണ് നിലവിലെ ഫേവറേറ്റുകള്‍.
എന്നാല്‍ ഇന്ത്യ കഴിഞ്ഞ ലോകകപ്പുകളിലെല്ലാം ഇതിന് സമാനമായ പ്രകടനമാണ് നടത്തിയത്. എന്നാല്‍ സെമി ഫൈനല്‍ കടമ്പ കടക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. 2019ലെ ഏകദിന ലോകകപ്പിന്റെ സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്. ഇത്തവണയും ന്യൂസീലന്‍ഡ് ഇന്ത്യയുടെ എതിരാളികളായി എത്താനാണ് സാധ്യത. ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു. അതുകൊണ്ടുതന്നെ നാലാം സ്ഥാനക്കാരാവും സെമിയിലെ ഇന്ത്യയുടെ എതിരാളികള്‍.
അത്ഭുതങ്ങള്‍ സംഭവിക്കാത്ത പക്ഷം ഇത്തവണ ഇന്ത്യ-ന്യൂസീലന്‍ഡ് സെമി നടന്നേക്കും. 2015, 2019 ലോകകപ്പുകളില്‍ ഇന്ത്യ ഗ്രൂപ്പുഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായിരുന്നു. എന്നാല്‍ നിര്‍ണ്ണായക മത്സരങ്ങളില്‍ ഇന്ത്യ കളിമറക്കുന്നതാണ് പ്രധാന പ്രശ്‌നം. ഇത്തവണയും ഇന്ത്യ മികച്ച ഫോമിലാണ് മുന്നേറുന്നത്. പ്രധാന താരങ്ങളെല്ലാം ഫോമിലാണ്. എന്നാല്‍ ഇന്ത്യക്ക് കപ്പിലേക്കെത്താന്‍ സെമി കടമ്പ കടക്കേണ്ടതായുണ്ട്. അതിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
പ്രധാന മത്സരങ്ങളില്‍ ഭാഗ്യം ഇന്ത്യയെ കൈവിടുന്നതായാണ് സമീപകാല പ്രകടനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ കിരീടം ഉറപ്പിക്കാറായിട്ടില്ല. ഇന്ത്യയുടെ നായകസ്ഥാനത്ത് ഇത്തവണ രോഹിത് ശര്‍മയാണ്. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിച്ച രോഹിത് ഭാഗ്യത്തിന്റെ പിന്തുണ വേണ്ടുവോളമുള്ള നായകനാണ്. അതുകൊണ്ടുതന്നെ രോഹിത്തിന്റെ കീഴില്‍ ഇന്ത്യക്ക് പ്രതീക്ഷയുണ്ട്.
പ്രധാന മത്സരങ്ങളില്‍ ഭാഗ്യം ഇന്ത്യയെ കൈവിടുന്നതായാണ് സമീപകാല പ്രകടനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ കിരീടം ഉറപ്പിക്കാറായിട്ടില്ല. ഇന്ത്യയുടെ നായകസ്ഥാനത്ത് ഇത്തവണ രോഹിത് ശര്‍മയാണ്. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിച്ച രോഹിത് ഭാഗ്യത്തിന്റെ പിന്തുണ വേണ്ടുവോളമുള്ള നായകനാണ്. അതുകൊണ്ടുതന്നെ രോഹിത്തിന്റെ കീഴില്‍ ഇന്ത്യക്ക് പ്രതീക്ഷയുണ്ട്.

.jpeg)
This comment has been removed by the author.
ReplyDelete